പ്രസവിക്കാന്‍ സമയമായില്ലെന്ന് പറഞ്ഞ് ആശുപത്രിക്കാര്‍ മടക്കി: യുവതി ഓട്ടോറിക്ഷയില്‍ കുഞ്ഞിന് ജന്മം നല്‍കി

single-img
16 April 2015

imagesപ്രസവിക്കാന്‍ സമയമായില്ലെന്ന് പറഞ്ഞ് ആശുപത്രിക്കാര്‍ മടക്കിയ യുവതി ഓട്ടോറിക്ഷയില്‍ കുഞ്ഞിന് ജന്മം നല്‍കി.എന്നാൽ തിരിച്ച് ആശുപത്രിയിലെത്തിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സെനാന ആശുപത്രിയിലാണ് സംഭവം.

ജയ്പുരിന് സമീപം ഹസന്‍പുര സ്വദേശിയായ ജാനകി ലാലിന്റെ ഭാര്യ പിങ്കിയെ പ്രസവവേദനയെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ഏഴ് മണിക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, പ്രസവതീയതി ജൂണ്‍ പതിനൊന്നിനാണെന്ന് പറഞ്ഞ് അധികൃതര്‍ പിങ്കിയെ മടക്കുകയായിരുന്നു .

 
ഭര്‍ത്താവിനൊപ്പം വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ഓട്ടോയില്‍ വച്ച് തന്നെ പിങ്കി പ്രസവിച്ചു. കുഞ്ഞിനെയും അമ്മയെയും കൊണ്ട് ജാനകി ലാല്‍ തിരിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.