കാന്‍ഡി ക്രഷ്‌ തുടര്‍ച്ചയായി എട്ട്‌ ആഴ്‌ച കളിച്ചു; യുവാവിന്‌ തളളവിരലിന്റെ ചലന ശേഷി നഷ്‌ടപ്പെട്ടു

single-img
16 April 2015

candycrushsagaകാലിഫോര്‍ണിയ: കാന്‍ഡി ക്രഷ്‌ തുടര്‍ച്ചയായി എട്ട്‌ ആഴ്‌ച കളിച്ച യുവാവിന്‌ തളളവിരലിന്റെ ചലന ശേഷി നഷ്‌ടപ്പെട്ടു. പട്ടാളത്തില്‍ നിന്ന്‌ വിരമിച്ച 28 കാരനാണ്‌ ഈ ദുരന്തം സംഭവിച്ചത്‌. മറ്റു ജോലികളൊന്നും ഇല്ലത്തതിനാലാണ്‌ ഇയാള്‍ തുടര്‍ച്ചയായി കാന്‍ഡി ക്രഷ്‌ കളിയില്‍ മുഴുകിയത്‌.

ഈ ഗെയിമില്‍ 80ാം സ്‌റ്റേജിനു മുകളില്‍ കളിച്ച യുവാവിന്‌ ഒരു ദിവസം രാവിലെ കൈ മരവിച്ച അവസ്‌ഥയിലായി. ഉടനെ ഇയാള്‍ ഡോക്‌ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ മാംസ പേശിയെ അസ്‌ഥിയോട്‌ ബന്ധിക്കുന്ന ഞരമ്പ്‌ പ്രവര്‍ത്തന രഹിതമായെന്നു കണ്ടെത്തിയത്‌. ഈ ഞരമ്പിന്‌ കാര്യമായ ക്ഷതവും സംഭവിച്ചിരുന്നു.

ഇതേതുടര്‍ന്ന്‌ ഡോക്‌ടര്‍മാര്‍ യുവാവിനോട്‌ വിശദമായി അന്വേഷിച്ചപ്പോഴാണ്‌ കാന്‍ഡി ക്രഷ്‌ കളിക്കുന്നതാണ്‌ യുവാവിന്റെ ഹോബിയെന്നു മനസിലായത്‌. ചിലപ്പോര്‍ ശസ്‌ത്രക്രിയ വഴി വിരലിന്റെ ചലന ശേഷി വിണ്ടെടുക്കാം എന്നാണ്‌ ഡോക്‌ടര്‍മാര്‍മാരുടെ നിഗമനം.