മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുമെന്ന് സൂചന

single-img
16 April 2015

sourav_gangulyഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ടീം ഇന്ത്യയുടെ പരിശീലകനാകുമെന്ന് സൂചന. ഇതു സംബന്ധിച്ച് ടീം ഇന്ത്യയുടെ കോച്ചാകുന്നതിനുള്ള താല്‍പര്യം ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയെ കൊല്‍ക്കത്തയില്‍ വെച്ചു നടന്ന കൂടിക്കാഴ്ചയില്‍ സൗരവ് ഗാംഗുലി അറിയിച്ചുവെന്നാണ് സുചന.

നിലവിലെ കോച്ച് ഡങ്കന്‍ ഫ്‌ളച്ചര്‍ കാലാവധി പൂര്‍ത്തിയാക്കി മടങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ടീം ഇന്ത്യയുടെ പരിശീലക സ്ഥാനം ഗാംഗുലി ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുസംബന്ധിച്ച് ഈ മാസം 26നു ചേരുന്ന ബിസിസിഐ പ്രവര്‍ത്തക സമിതി തീരുമാനമെടുക്കും.

എന്നാല്‍ ഇതു സംബന്ധിച്ച് യാതൊരു ഉറപ്പും ഡാല്‍മിയ നല്‍കിയിട്ടില്ലെന്നും പരിശീലകനാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ സൗരവ് ഗാംഗുലി തല്‍സ്ഥാനത്തേക്ക് അപേക്ഷ നല്‍കേണ്ടതായി വരുമെന്നാണ് അറിയുന്നത്. അതിനുശേഷമുള്ള അഭിമുഖത്തിലൂടെയാകും പരിശീലകരുടെ തെരഞ്ഞെടുപ്പെന്നും അറിയുന്നു.

ദാദ എന്നും ബംഗാള്‍ കടുവയെന്നും വിളിപ്പേരുള്ള ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഗാംഗുലി പരിശീലകനായാല്‍ ആ സാന്നിദ്ധ്യം ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് തീര്‍ച്ചയാണ്.