ഇങ്ങനെയും വ്യത്യസ്ഥര്‍, തൊഴിലാളികള്‍ക്കായി സ്വന്തം ശമ്പളം വെട്ടികുറച്ച് കമ്പനി ഉടമ

single-img
16 April 2015

gfhgfഇങ്ങനെയൊരു മുതലാളിയെ നിങ്ങള്‍ക്ക് എവിടെയെങ്കിലും കാണാന്‍ സാധിക്കുമോ? കാര്യം അറിഞ്ഞാല്‍ ഒരുക്കലുമില്ല എന്നു തന്നെയാവും മറുപടി. തന്റെ ശമ്പളം വെട്ടുകുറച്ച് തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചാണ് ഡാന്‍ പ്രൈസ് എന്ന സിഇഒ വ്യത്യസ്ഥനാകുന്നത്.

ഗ്രാവിറ്റി എന്ന ടെക് കമ്പനിയുടെ സിഇഒ ഡാന്‍ പ്രൈസാണ് സ്വന്തം ശമ്പളം വെട്ടിക്കുറച്ച് ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. 90 ശതമാനം ശമ്പളമാണ് മുതലാളി വേണ്ടെന്ന് വെച്ചത്. 120 ജീവനക്കാരുള്ള സ്വന്തം സ്ഥാപനത്തിലെ ഓരോ തൊഴിലാളിക്കും വന്‍ ശമ്പള വര്‍ദ്ധനവാണ് മുതലാളി പ്രഖ്യാപിച്ചത്.

ചില ജീവനക്കാര്‍ ശമ്പളം ഇരട്ടിയായി. ഡാന്‍ പ്രൈസ് എന്ന സിഇഒ ഒരു അത്ഭുതമായി മാറിയിരിക്കുകയാണ്. 2017ഓടെ തന്റെ കമ്പനിയിലെ കുറഞ്ഞ ശമ്പളം 70,000 ഡോളറാക്കാനാണ് ഡാനിന്റെ ശ്രമം.തിങ്കളാഴ്ചയാണ് തന്റെ ശമ്പളം വെട്ടിക്കുറച്ചതായും എല്ലാ ജീവനക്കാര്‍ക്കും ശമ്പളം കുത്തനെ കൂട്ടിയതായും കത്തിലൂടെ ഡാന്‍ പ്രഖ്യാപിച്ചത്. സാധാരണ തൊഴിലാളിയും സിഇഒും തമ്മിലുള്ള ശമ്പള വ്യത്യാസവും ഏറെ കൗതകം ജനിപ്പിക്കുന്നതാണ്. നേരിയ വ്യത്യാസം മാത്രമാണ് ഇപ്പോള്‍ ശമ്പളനിരക്കില്‍ ഇവര്‍ തമ്മിലുള്ളത്. ശമ്പള വര്‍ദ്ധനവോടെ മണിക്കൂറില്‍ 15 ഡോളറാണ് ജീവനക്കാര്‍ക്ക് കുറഞ്ഞത് ലഭിക്കുന്നത്.
വര്‍ഷത്തില്‍ 5000 ഡോളര്‍ ശമ്പള വര്‍ദ്ധനവും ഡാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.