എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ കാണിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ജയ് ഹിന്ദ് ചാനലിനെ കേന്ദ്ര സര്‍ക്കാര്‍ ഒരു ദിവസത്തേക്ക് വിലക്കി

single-img
16 April 2015

jaihind
 

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജയ് ഹിന്ദ് ചാനലിന് എ സര്‍ട്ടിഫിക്കേറ്റുള്ള സിനിമ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഒരു ദിവസത്തെ സംപ്രേക്ഷണ വിലക്ക്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ സമയത്തേക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവിട്ടിരിക്കുന്നത്.

2012 ഓഗസ്റ്റ് 27ന് രാത്രി 10 മണിക്ക് എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ ചാനലില്‍ കാണിച്ചതിന്റെ പേരില്‍, 1952ലെ സിനിമാട്ടോഗ്രാഫ് നിമയത്തിലെ വകുപ്പ് 6(1) എന്‍)ന്റെയും പൊതുപ്രദര്‍ശനം അനുവദിനം വിലക്കിയുള്ള റൂള്‍ 6(1)(ഒ)യുടെ ലംഘനം നടത്തിയെന്ന് കാട്ടിയാണ് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ചാനല്‍ ഒരു ദിവസത്തേക്ക് വിലക്കിയിരിക്കുന്നത്.

 

കെപിസിസിയുടെ ഔദ്യോഗിക ചാനലായ ജയ്ഹിന്ദിന്റെ പ്രസിഡന്റ് കെപിസിസി അധ്യക്ഷനാണ്. കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സനാണ് ചാനലിന്റെ മാനേജിങ് ഡയറക്ടര്‍. കെപി മോഹനനാണ് ചാനല്‍ സിഇഒയും എഡിറ്ററും.
 

എ സര്‍ട്ടിഫിക്കേറ്റ് സിനിമ കാണിച്ചതിന് ജയ്ഹിന്ദ് ചാനലിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക്