ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഇന്ത്യയുടെ സൈന നേവാള്‍ വീണ്ടും ഒന്നാം സ്ഥാനത്ത്

single-img
16 April 2015

sainaലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഇന്ത്യയുടെ സൈന നേവാള്‍ വീണ്ടും ഒന്നാം. ഒന്നാം സ്ഥാനത്തായിരുന്ന ചൈനയുടെ ലി സ്യുറെയി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും സ്‌പെയിനിന്റെ കരോലിന മാരിന്‍ ഒരു മൂന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തെത്തുകയും ശചയ്തു.

ലോക ഒന്നാം നമ്പറാകുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമായികഴിഞ്ഞ ആഴ്ച മാറിയ സൈന മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ സെമിഫൈനലില്‍ തോറ്റതോടെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന സിംഗപ്പൂര്‍ ഓപ്പണില്‍ നിന്ന് സൈന വിട്ടുനിന്നിരുന്നു. എന്നാല്‍ സ്യുറെയിയും ഈ ടൂര്‍ണമെന്റെില്‍ പങ്കെടുത്തില്ല. ഒന്നാം സ്ഥാനത്തുള്ള സൈനയ്ക്ക് 80191 പോയിന്റും രണ്ടാം സ്ഥാനത്തുള്ള മാരിന് 79578 പോയിന്റും സ്യുറെയിക്ക് 72964 പോയിന്റുമാണുള്ളത്.

എന്നാല്‍ സൈന ഒന്നിലേക്കെത്തിയെങ്കിലും മറ്റൊരു ഇന്ത്യന്‍ താരമായ പി.വി. സിന്ധുമൂന്ന് സ്ഥാനം പിറകോട്ട് വന്ന് പന്ത്രണ്ടാം റാങ്കുകാരിയായി.