2018 ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ യോഗ്യതാ മത്സരങ്ങളില്‍ രണ്ടെണ്ണം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വെച്ച്

single-img
16 April 2015

Greenfield-Stadium

റഷ്യ വേദിയാകുന്ന 2018 ലോകകപ്പ് ഫുട്‌ബോളിന്റെ യോഗ്യത മത്സരങ്ങള്‍ക്ക് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റേ്ഡിയവും വേദിയാകും. ഇന്ത്യയുടെ രണ്ടു മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക.

തുര്‍ക്ക്‌മെനിസ്ഥാന്‍, ഗുവാം എന്നിവര്‍ക്കെതിരായ ഇന്ത്യയുടെ മത്സരങ്ങള്‍ക്കു വേണ്ടിയാണ് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം ഒരുങ്ങുന്നത്.

ഏഷ്യന്‍ ടീമുകളെ നിശ്ചയിക്കുന്നതിനുള്ള യോഗ്യതാ റൗണ്ടിന്റെ ഗ്രൂപ്പുകള്‍ നിശ്ചയിച്ചതുപ്രകാരം മേഖലയിലെ കരുത്തരുള്‍പ്പെടുന്ന ഡി ഗ്രൂപ്പിലാണ് ഇന്ത്യ. ഇറാന്‍,ഒമാന്‍, ഗുവാം, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ലോക ഫുട്‌ബോള്‍ റാങ്കില്‍ 173ാം സ്ഥാനത്ത് നിന്നും 147ാം സ്ഥാനത്തെത്തി ഇന്ത്യ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ലോകകപ്പില്‍ മല്‍സരിച്ച രാജ്യമാണ് ഇറാന്‍.