56 ദിവസത്തെ അജ്ഞാതവാസം അവസാനിപ്പിച്ച് രാഹുല്‍ ഗാന്ധി മടങ്ങിയെത്തി

single-img
16 April 2015

Rahul Gandhi56 ദിവസത്തെ അജ്ഞാതവാസം അവസാനിപ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ രാത്രി 11 മണിയോടെ ഡല്‍ഹിയില്‍ മടങ്ങിയെത്തി. രാഹുല്‍ അവധിയവസാനിപ്പിച്ച് ഇന്നലെ തിരിച്ചെത്തുമെന്നും ഞായറാഴ്ച ബിജെപി സര്‍ക്കാരിനെരിതെ നടക്കുന്ന കര്‍ഷക റാലിയില്‍ പങ്കെടുക്കുമെന്നും ഇന്നലെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

രാഹുല്‍ എവിടെയാണ് എന്നതു സംബന്ധിച്ച ഊഹാപോഹങ്ങള്‍ പലതും തിരോധാനത്തെ തുടര്‍ന്ന് പ്രചരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹം എവിടെയാണെന്നുള്ളത് വെളിപ്പെടുത്താന്‍ പാടുപെട്ടിരുന്നു. രണ്ട് മാസത്തോളം സ്വന്തം ലോക്‌സഭ മണ്ഡലമായ അമേഠിയില്‍ നിന്നു രാഹുല്‍ വിട്ടുനിന്നതു മൂലം പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം നടന്നതിനെ തുടര്‍ന്ന് സോണിയ ഗാന്ധി തന്നെ അവിടെ നേരിട്ടെത്തുകയായിരുന്നു.