വിദേശ രാജ്യങ്ങളിലേയ്ക്കുള്ള നഴ്‌സുമാരുടെ നിയമനം സൗജന്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം കുവൈത്ത് അംഗീകരിച്ചു

single-img
16 April 2015

nurses11വിദേശ രാജ്യങ്ങളിലേയ്ക്കുള്ള നഴ്‌സുമാരുടെ നിയമനം സൗജന്യമാക്കുമെന്നും നിയമിക്കുന്ന സ്ഥാപനം തന്നെ വീസ ഫീസ് നല്‍കുമെന്നും സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. കേരളത്തിന്റെ ഈ ആവശ്യം കുവൈത്ത് സര്‍ക്കാര്‍ അംഗീകരിച്ചെന്നും മന്ത്രി അറിയിച്ചു.

സ്വകാര്യ നിയമന ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ സ്വീകരിച്ചാണ് ഇതുവരെ നിയമനം നടത്തിയിരുന്നതിനെ തുടര്‍ന്ന് വിദേശത്ത് നഴ്‌സിങ് ജോലിക്ക് നിയമനം നടത്തുന്നതിനുള്ള ചുമതല സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാക്കിയിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കം.

നഴ്‌സിങ് പരിശീലനം കഴിഞ്ഞവര്‍ക്ക് ഏതു വിദേശരാജ്യത്തും ജോലി ഉറപ്പാക്കാന്‍ നൈപുണ്യമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന നൈസ് അഥവാ നഴ്‌സിങ് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് പരിശീലന പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ നഴ്‌സുമാരുടെ നിയമനച്ചുമതലയുള്ള നോര്‍ക്ക, ഒഡിഇപിസി എന്നീ ഏജന്‍സികളുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.