3000 കിലോമീറ്റര്‍ ദൂര പരിധിയില്‍ 1.5 ടണ്‍ ആണവായുധ ശേഷയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്നി-3 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

single-img
16 April 2015

agni-655x3601.5 ടണ്‍ ആണവ പോര്‍മുന വാഹക ശേഷിയുള്ള, തദ്ദേശീയമായി നിര്‍മിച്ച അഗ്‌നി-3 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 3,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്നാണു വിക്ഷേപിച്ചത്.

പരീക്ഷണം വിജയകരമായിരുന്നുവെന്നു പ്രതിരോധ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.ഖര ഇന്ധനം ഉപയോഗിക്കുന്ന മിസൈലിനു 17 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വ്യാസവും 50 ടണ്‍ ഭാരവുമുണ്ട്. അഗ്‌നി3 ന്റെ കീഴില്‍ ചൈനയിലെ മിക്ക നഗരങ്ങളും വരും. ഇതോടെ ചൈനയുമായി പ്രതിരോധസംവിധാനങ്ങള്‍ ഒപ്പമെത്തിക്കുന്നതില്‍ ഇന്ത്യ ഒരു പടികൂടി കടന്നിരിക്കുകയാണ്.