ഇന്ത്യന്‍ വംശജയുടെ ചോദ്യത്തിന് മുന്നിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ മുട്ടുമടക്കി

single-img
16 April 2015

David_Cameronലണ്ടന്‍: ഇന്ത്യന്‍ വംശജയായ പത്തുവയസ്സുകാരിയുടെ ചോദ്യത്തിന് മുന്നിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ മുട്ടുമടക്കി. ബി.ബി.സി നടത്തിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടിയിലാണ് സാന്‍ഫോര്‍ഡ് നഗരത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ റീമയാണ് ഡേവിഡ് കാമറൂണിനെ ഉത്തരം മുട്ടിച്ചത്.

‘ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തങ്കളെക്കാള്‍ യോഗ്യനായ മറ്റൊരു നേതാവ് ആരാണുള്ളത്? ‘ എന്നായിരുന്നു റീമയുടെ ചോദ്യം. ഉത്തരം പറയാന്‍ പ്രയാസപ്പെട്ട പ്രധാനമന്ത്രി മറ്റൊരാള്‍ക്ക് തന്നെക്കാള്‍ യോഗ്യതയുണ്ടെന്ന് തോന്നുകയാണെങ്കില്‍ താന്‍ ഇവിടെ നില്‍ക്കില്ലെന്നും മറ്റൊരാള്‍ ജയിക്കുമെന്ന് കരുതുന്നില്ലെന്നും മറുപടി നല്‍കി.

താന്‍ അല്ലാതെ മറ്റൊരെങ്കിലും ജയിക്കുമെന്ന് പറയാന്‍ ഭയപ്പെടുന്നുവെന്നും താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും മികച്ച ചോദ്യമാണ് ഇതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. മെയ് ഏഴിനാണ് ഇംഗ്ലണ്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.