ഇനി മുതൽ കാണാതായാല്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഗൂഗിളില്‍ പരതി കണ്ടെത്താം

single-img
16 April 2015

find-phoneകാണാതായാല്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഗൂഗിളില്‍ പരതി കണ്ടെത്താം. ഗൂഗിള്‍ മാപ്പില്‍ ഉപയോഗിച്ച് ഫോണിരിക്കുന്ന സ്ഥലം കൃത്യമായി കണ്ടെത്തുകയും ചെയ്യാം. ഗൂഗിള്‍ പ്‌ളസ് പോസ്റ്റിലൂടെയാണ് ഗൂഗിള്‍ വക്താവ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ഗൂഗിളില്‍ ഫൈന്‍ഡ് മൈ ഫോണ്‍ എന്ന് ടൈപ്പ് ചെയ്യുകയേ വേണ്ടു. ഫോണ്‍ ഇരിക്കുന്ന സ്ഥലം ഗൂഗിള്‍ കണ്ടെത്തിത്തരും. ഗൂഗിള്‍ മാപ്പില്‍ സ്ഥലം കൃത്യമായി അറിയുകയും ചെയ്യാം.  ഫോണിനെ അഞ്ചുമിനിറ്റ് നേരം ബെല്ലടിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്.

എന്നാൽ ഫോണിന്റെ ജി.പി.എസ് ഓഫായിരിക്കുകയോ ഫോണ്‍ നെറ്റ്കണക്ടഡല്ലാതെ ഇരിക്കുകയും ചെയ്താൽ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയില്ല. ഫോണ്‍ മറന്നുവയ്ക്കുകയോ മറ്റോ ചെയ്യുമ്പോഴേ ഈ സംവിധാനം ഗുണം ചെയ്യു. അല്ലാതെ ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍ ഇത് ഗുണം ചെയ്യില്ല.