അഴിമതിക്കെതിരെ യു.എസ് കാപ്പിറ്റോളിലേക്ക് ഹെലികോപ്റ്റർ പറത്തിയ പോസ്റ്റുമാൻ പിടിയിൽ

single-img
16 April 2015

helicopterഅഴിമതിക്കെതിരെയുള്ള പ്രചാരണവുമായി ചെറു ഹെലികോപ്റ്ററിൽ യു.എസ് കാപ്പിറ്റോളിന്റെ പുല്‍മൈതാനിയില്‍ പറന്നിറങ്ങിയ പോസ്റ്റുമാൻ പിടിയിൽ. അമേരിക്കക്കാരനായ ഡൌ ഹ്യൂസ് എന്ന 61 കാരനാണ് അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തിൽ തന്റെ ഹെലികോപ്റ്ററുമായി പറന്നിറങ്ങിയത്. വ്യോമനിരോധിത മേഖലയില്‍ കൂടി ഒരു കൂസലുമില്ലാതെയാണ് പറന്നാണ് ഹ്യൂസ്, കാപ്പിറ്റോളിന്റെ പുല്‍ത്തകിടിയില്‍ ലാന്‍ഡ് ചെയ്തത്.

ഉടന്‍ തന്നെ സുരക്ഷാ സൈനികര്‍ ഹ്യൂസിനെ വളഞ്ഞു അറസ്റ്റും ചെയ്തു. ഹ്യൂസ് ഫ്ളോറിഡയിലെ  പോസ്റ്റുമാനാണ്.  യു.എസ് പാര്‍ലമെന്റിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമായി ഹ്യൂസ് കത്തെഴുതിയിരുന്നു. സാമ്പത്തിക അഴിമതിയെക്കുറിച്ചായിരുന്നു കത്ത്. സാമ്പത്തിക പരിഷ്‍കരണം വേണമെന്നായിരുന്നു ഹ്യൂസിന്റെ ആവശ്യം.

ഇത് മാധ്യമങ്ങള്‍ കൂടി അറിയണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഹ്യൂസിന്റെ ഈ പറക്കല്‍. തന്റെ ഈ ചെറു കോപ്റ്റര്‍ ഒരു ഭീഷണിയേയല്ലെന്നു അഴിമതിക്കെതിരായ രാഷ്ട്രീയ മുന്നറിയിപ്പാണിതെന്നും ഇതില്‍ ആശങ്കപ്പെടാന്‍ വകയില്ലെന്നും ഹ്യൂസ് അവകാശപ്പെട്ടു.