തസ്ലിമ നസ്റിന്‍െറ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിച്ചു

single-img
16 April 2015

Taslima Nasrin - Copyകൊല്‍ക്കത്ത: വിവാദ ബംഗ്ളാദേശ് എഴുത്തുകാരി തസ്ലിമ നസ്റിന്‍െറ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിച്ചു. അക്കൗണ്ട് തിരികെ കിട്ടിയ വിവരം ട്വിറ്ററിലൂടെ തസ്ലിമ അറിയിച്ചു. മതമൗലികവാദികള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് തസ്ലിമയുടെ ഫേസ്ബുക്ക് അക്കൗണ്ട് അധികൃതര്‍ പിന്‍വലിച്ചത്.

സോഷ്യല്‍ മീഡിയയില്‍ തന്‍െറ അഭിപ്രായങ്ങളും വീക്ഷണങ്ങളും പാടില്ലെന്ന തീവ്രവാദികളുടെ നിലപാടിന് കൂട്ടുനില്‍ക്കുകയാണ് ഫേസ്ബുക്ക് ചെയ്യുന്നതെന്നും തസ്ലിമ ആരോപിച്ചിരുന്നു. ബംഗ്ളാദേശിലും ബംഗാളിലും പ്രവേശിക്കുന്നതിന് തനിക്ക് വിലക്കുണ്ട്. അതിനാല്‍ തന്‍െറ വായനക്കാര്‍ക്ക് താനെഴുതിയ രചനകള്‍ വായിക്കാനും കഴിയില്ല. ഇതേതുടര്‍ന്നാണ് വായനക്കാരുമായി സംവദിക്കാന്‍ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇപ്പോഴിതാ ഫേസ്ബുക്കിനും വിലക്ക് ഏര്‍പ്പെടുത്തിരിക്കുന്നുവെന്നും തസ്ലിമ വ്യക്തമാക്കി.

നേരത്തെയും തസ്ലിമ നസ് റിന്‍െറ ഫേസ്ബുക്ക് അക്കൗണ്ട് നിരവധി തവണ അധികൃതര്‍ നീക്കം ചെയ്തിരുന്നു. എഴുപതിനായിരത്തോളം പേര്‍ ഫേസ്ബുക്കില്‍ തസ്ലിമയെ പിന്തുടരുന്നുണ്ട്.