ടി.സി മാത്യുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

single-img
16 April 2015

tc-mathewകൊച്ചി: വിദേശ പണമിടപാട് ചട്ടം ലംഘിച്ച് ലണ്ടന്‍ ആസ്ഥാനമായുള്ള കമ്പനിയുമായി നടത്തിയ ഇടപാടുമായി ബന്ധപ്പെട് കെ.സി.എ പ്രസിഡന്റ് ടി.സി മാത്യുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു നടപടി.

ഇടക്കൊച്ചിയിലെ സ്‌റ്റേഡിയം രൂപകല്പനയ്ക്കു വേണ്ടി ലണ്ടന്‍ ആസ്ഥാനമായ കമ്പനിക്ക് റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് 88 ലക്ഷം രൂപ കൈമാറിയതെന്നാണ് ആരോപണം. ഇതുസംബന്ധിച്ച പരാതിയില്‍ ചോദ്യം ചെയ്യുന്നതിനാണ്  ബി.സി.സി.ഐ വൈസ് പ്രസിഡന്റുമായ ടി.സി മാത്യുവിനെ വിളിപ്പിച്ചത്. എന്നാല്‍ പണം കൈമാറിയത് നിയമപരമാണെന്നും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് തനിക്കെതിരായ കേസിനു പിന്നിലെന്നും ടി.സി മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു.