കൊലപാതക പരമ്പരയിലൂടെ സി.പി.എമ്മിനെ ഇല്ലാതാക്കാമെന്ന് കരുതേണ്ട- പിണറായി വിജയൻ

single-img
16 April 2015

TH30_PINARAYI_VIJAY_516498fവിശാഖപട്ടണം: കൊലപാതക പരമ്പരയിലൂടെ സി.പി.എമ്മിനെ ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്ന് പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. കണ്ണൂരിൽ സി.പി.എം പ്രവർത്തകൻ വിനോദനെ കൊലപ്പെടുത്തിയതിനോട് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രതികരിക്കുകയായിരുന്നു പിണറായി.ആർ.എസ്.എസ് വിനോദനെ കൊലപ്പെടുത്തിയതിൽ നാടാകെ പ്രതിഷേധം ഉയരണം. കൊലപാതക പരമ്പരയിലൂടെ സി പി ഐ എമ്മിനെ ഇല്ലാതാക്കിക്കളയാം എന്ന വ്യാമോഹമാണ് ആർ എസ് എസിന്.

ആർ.എസ്.എസിൽ നിന്ന് സി.പി.ഐ.എമ്മിലെത്തിയ സഖാവാണ് വിനോദൻ. സി.പി.എം പ്രവർത്തകരെ തുടർച്ചയായി കൊല്ലുമ്പോൾ മൗനം അവലംബിക്കുന്നവർ, ആർ എസ് എസിന്റെ ആയുധങ്ങൾ അവർക്ക് നേരെയും വരും എന്ന് തിരിച്ചറിയണം.

സഖാവ് വിനോദന്റെ വിയോഗത്തിൽ അനുശോചിക്കുന്നതിനോപ്പം, ആർ എസ് എസ് നരമേധ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്താൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരണം എന്ന് പിണറായി അഭ്യർത്ഥിക്കുന്നു.