റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജനെ വധിക്കുമെന്ന് ഐസിസ് ഭീഷണി

single-img
16 April 2015

06rajans3മുംബൈ: ഇന്ത്യന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന് ഐസിസിന്റെ ഭീഷണി. [email protected] എന്ന മെയിലില്‍ നിന്നാണ് രഘുറാം രാജന് ഭീഷണി സന്ദേശം എത്തിയത്.

നിങ്ങളെ ഇല്ലാതാക്കാന്‍ തങ്കള്‍ക്ക് പണം ലഭിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ പണം തന്നാല്‍ തങ്ങളുടെ തീരുമാനം മാറ്റാന്‍ കഴിയുമെന്നാണ് രാജന് ലഭിച്ചിരിക്കുന്ന മെയിലില്‍ പറയുന്നത്.

സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ രാകേഷ് മരിയ അറിയിച്ചു. ഇന്ത്യയുടെ പുറത്ത് നിന്നാണ് മെയില്‍ വന്നിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.