മക്കൾക്ക് യാത്രാമൊഴി നൽകുന്ന സൗദി പൈലറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയ തരംഗമാകുന്നു

single-img
16 April 2015

saudiറിയാദ്: മക്കൾക്ക് യാത്രാമൊഴി നൽകുന്ന സൗദി പൈലറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയ തരംഗമായി. യെമനിലെ യുദ്ധമുഖത്തേയ്ക്ക് തിരിക്കുന്ന പൈലറ്റ് മക്കളോട് യാത്ര പറയുന്ന ചിത്രമാണ് അറബ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായത്.

രണ്ട് പെണ്‍മക്കളേയും കെട്ടിപ്പിടിച്ച് യാത്ര പറയുന്ന ചിത്രമാണിത്. ലഫ്. കേണല്‍ ഹമദ് അല്‍ ഹര്‍ബിയാണ് പൈലറ്റ്.അല്‍ അറബിയ ന്യൂസ് ചാനലിന്റെ വെബ്‌സൈറ്റില്‍ പിതാവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന കുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.

യെമനിലെ ഹൂതി വിമതര്‍ക്കെതിരെ നടത്തുന്ന ഡിസിസീവ് സ്‌റ്റോമില്‍ പങ്കെടുക്കുന്നതിനാണ് കേണല്‍ ഹമദ് അല്‍ ഹര്‍ബിപോകുന്നത്. മാര്‍ച്ച് 26നാണ് സൗദി യെമനില്‍ വ്യോമാക്രമണം ആരംഭിച്ചത്.