ദേശീയതലത്തില്‍ പ്രാദേശിക പാര്‍ട്ടികളുമായുള്ള മൂന്നാം മുന്നണി പ്രായോഗികമല്ലെന്ന് പ്രകാശ് കാരാട്ട്

single-img
16 April 2015

PRAKASH_KARATവിശാഖപട്ടണം: ദേശീയതലത്തില്‍ പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് മൂന്നാം മുന്നണി രൂപവത്ക്കരിക്കുന്നത് പ്രായോഗികമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എ.ഐ.ഡി.എം.കെ, ബി.ജെ.ഡി പോലുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനാവില്ല. ഭാവിയില്‍ ഇത്തരം പാര്‍ട്ടികളുമായി ചേര്‍ന്ന് ദേശീയ ബദലിന് ശ്രമിക്കില്ല. മൂന്നാം മുന്നണിക്ക് പകരം ഇടത് ജനാധിപത്യ ഐക്യത്തിനാണ് ശ്രമിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.

വിശാല ഇടതു ഐക്യം തിരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ചുകൊണ്ടല്ലന്നും കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയും ബി.ജെ.പിയെ ഒറ്റപ്പെടുത്തുകയുമാണ് ലക്ഷ്യമെന്നും കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടില്ലെന്ന് വ്യക്തമാക്കിയ കാരാട്ട് പ്രാദേശിക തലത്തില്‍ മതേതര കക്ഷികളുമായി ധാരണയിലെത്തുമെന്നും കേരളത്തില്‍ ലീഗിനോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്നും പറഞ്ഞു.