ഘടകകക്ഷി എംഎല്‍എമാരെ പൊലീസിനെ ഉപയോഗിച്ച് നിരീക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

single-img
16 April 2015

umman-chandy_2_2011-12-29-01-12-54-lതിരുവനന്തപുരം: യുഡിഎഫിലെ ഘടകകക്ഷി എംഎല്‍എമാരെ പൊലീസിനെ ഉപയോഗിച്ച് നിരീക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ വിവാദത്തിന്റെ സാഹചര്യം എന്താണെന്ന് അറിയില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫില്‍ നിന്നും ഘടകകക്ഷികളെ അടര്‍ത്തിയെടുത്ത് അധികാരം പിടിക്കാന്‍ ഇടതുമുന്നണി ശ്രമിച്ചതായും സ്‌പെഷ്യല്‍ ബ്രാഞ്ച് എംഎല്‍എമാരെ നിരീക്ഷിച്ചതിലൂടെയാണ് ഇക്കാര്യം വ്യക്തമായതെന്നും കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന ആരോപണവുമായി തങ്കച്ചന്‍ തന്നെ രംഗത്തെത്തി.

യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്റെ വെളിപ്പെടുത്തലിലെ നിഷേധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇന്ന് രംഗത്തെത്തിയിരുന്നു. ഇങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.