കണ്ണൂരിൽ ബി.ജെ.പി വിട്ട് സി.പി.എമ്മിലെത്തിയ യുവാവ് ബോംബേറില്‍ കൊല്ലപ്പെട്ടു

single-img
16 April 2015

vinodanപാനൂര്‍: കണ്ണൂരിൽ ബി.ജെ.പി വിട്ട് സി.പി.എമ്മിലെത്തിയ യുവാവ്  ബോംബേറില്‍ കൊല്ലപ്പെട്ടു. പാനൂര്‍ വടക്കേപൊയിലൂര്‍ പറയുള്ളപറമ്പത്ത് വിനോദനാണ് മരിച്ചത്. ബുധനാഴ്ച രാത്രി ക്ഷേത്രോത്സവംകണ്ട് മടങ്ങവെയാണ് വിനോദനുനേരെ ആറംഗ സംഘം ബോംബേറ് നടത്തുകയായിരുന്നു.

ഇദ്ദേഹം സി.പി.എമ്മിലേക്ക് മടങ്ങി വന്നതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങളായി പാനൂര്‍ പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രണണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് പാനൂരില്‍ സി പി എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഹര്‍ത്താലില്‍നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.