പെട്രോള്‍ ,ഡീസൽ വില കുറച്ചു

single-img
15 April 2015

downloadപെട്രോള്‍ ലിറ്ററിന് 80 പൈസയും ഡീസലിന് ഒരു രൂപ 30 പൈസയും കുറക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പുതുക്കിയ വില ബുധനാഴ്ച അര്‍ധരാത്രിമുതല്‍ നിലവില്‍ വരും.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണക്ക് വില കുറഞ്ഞതിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയില്‍ പെട്രോളിനും ഡിസലിനും വില കുറക്കാന്‍ കാരണം. ഈ മാസം ഇത് രണ്ടാം തവണയാണ് പെട്രോള്‍,ഡീസല്‍ വില കുറയ്ക്കുന്നത്.