2017-ഓടെ ഇന്ത്യ എട്ട് ശതമാനം വളര്‍ച്ച നേടുമെന്ന് ലോകബാങ്കും ഐ.എം.എഫും

single-img
15 April 2015

economy2_bcclആഭ്യന്തര ഉത്പാദനരംഗത്ത് 2017-ഓടെ ഇന്ത്യ എട്ട് ശതമാനം വളര്‍ച്ച നേടുമെന്ന് ലോകബാങ്കും ഐ.എം.എഫും. ഇതോടെ സാമ്പത്തികവളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ പിന്തള്ളും.

ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്ന പരിഷ്‌കാരങ്ങളും അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറഞ്ഞതുമാണ് ഇന്ത്യയുടെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് കാരണമായി പറയുന്നത്.

രണ്ടുവര്‍ഷത്തിലൊരിക്കല്‍ പുറത്തിറക്കുന്ന ലോകബാങ്കിന്റെ ദക്ഷിണേഷ്യാ സാമ്പത്തിക റിപ്പോര്‍ട്ടിലും ഐ.എം.എഫ് റിപ്പോര്‍ട്ടിലുമാണ് ഇന്ത്യയുടെ വളര്‍ച്ച പറയുന്നത്. അതേസമയം ചൈനയുടെ വളര്‍ച്ച 6.8 ശതമാനത്തിലേക്ക് കുറയുമെന്നാണ് കണക്കാക്കുന്നത്. 2016-ല്‍ അത് വീണ്ടും കുറഞ്ഞ് 6.3 ശതമാനമാവുമെന്നും ഐ.എം.എഫ്. വിലയിരുത്തുന്നു.

2015-16 വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 7.5 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. 2017-18-ല്‍ അത് എട്ട് ശതമാനത്തിലെത്തും എന്നും റിപ്പോര്‍ട്ട് പറയുന്നു.