2 ജി സ്‌പെക്ട്രം : എ രാജ മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സി.ബി.ഐ

single-img
15 April 2015

download (1)2 ജി സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മുന്‍ ടെലികോം മന്ത്രി എ രാജ മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സി.ബി.ഐ. ചില കമ്പനികളെ സഹായിക്കുന്നതിനുവേണ്ടി അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി രാജ നേരത്തെയാക്കി.

 
ഇക്കാര്യത്തില്‍ മന്‍മോഹന്‍ സിങ്ങിനെ അദ്ദേഹം ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ചു. അപേക്ഷ സ്വീകരിച്ച സമയത്ത് യോഗ്യത ഇല്ലാതിരുന്ന സ്വാന്‍ ടെലികോം കമ്പനിക്ക് രാജ സ്‌പെക്ട്രം അനുവദിച്ചു. സുപ്രധാന വിഷയങ്ങള്‍ മന്ത്രിസഭാ ഉപസമിതിക്ക് വിടണമെന്ന അന്നത്തെ ധനകാര്യമന്ത്രിയുടെ നിര്‍ദ്ദേശം രാജ അവഗണിച്ചുവെന്നും സി ബി ഐ കോടതിയെ അറിയിച്ചു.