കോഴിക്കോട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു,42 പേര്‍ക്ക് പരിക്കേറ്റു

single-img
14 April 2015

download (3)രാമനാട്ടുകരയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. 42 പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ജയലക്ഷ്മി, അനു, ചന്ദ്രശേഖരൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനെ ഡിവൈഡറിലിടിച്ച് ബസ് മറിയുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.