3 മാസം 24 മണിക്കൂറും കിടക്കയില്‍ വിശ്രമിക്കാന്‍ തയ്യാർ ആണോ?എങ്കിൽ നാസ 11 ലക്ഷം രൂപ നൽകും

single-img
14 April 2015

download (2)ബഹിരാകാശ യാത്രികരുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താനുള്ള വഴികള്‍ തേടിയുള്ള പഠനം നടത്താൻ നാസ ഉദ്ദേശിക്കുന്നു.വിശ്രമം എന്നുപറഞ്ഞാല്‍ തല കീഴായി കിടക്കേണ്ടി വരും. ഗുരുത്വാകര്‍ഷണമില്ലാതെ ബഹിരാകാശത്ത് സഞ്ചരിക്കുമ്പോള്‍ സംഭവിക്കുന്നത് ഭൂമിയില്‍ പുനസൃഷ്ടിക്കുകയാണ് ലക്ഷ്യം.
തല കീഴായി കിടക്കുമ്പോള്‍ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ ബഹിരാകാശത്ത് സഞ്ചരിക്കുമ്പോള്‍ സംഭവിക്കുന്നതിന് സമാനമാണെന്ന് നാസ പറയുന്നു. മൂന്ന് മാസത്തില്‍ 70 ദിവസം ദിവസം മുഴുവന്‍ തല കീഴായി കിടക്കേണ്ടിവരും.

 

തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യത്തെ രണ്ട് ആഴ്ച കിടക്കയില്‍ ഇഷ്ടമുള്ള വിധം കിടക്കാം. തല കീഴായുള്ള 70 ദിവസത്തെ കിടപ്പിന് ശേഷം രണ്ടാഴ്ച വീണ്ടും ഇഷ്ടം പോലെ കിടക്കാം. ഇങ്ങനെ 3 മാസം 24 മണിക്കൂറും കിടക്കയില്‍ വിശ്രമിക്കാന്‍ തയ്യാർ ആണെങ്കിൽ നാസ 11 ലക്ഷം രൂപ നൽകും . ആരോഗ്യമുള്ള അമേരിക്കന്‍ പൌരന്മാരെയോ അമേരിക്കയില്‍ താമസിക്കുന്നവരെയോ ആണ് നാസ പരീക്ഷണത്തിനായി പ്രതീക്ഷിക്കുന്നത്.