ഐ പി എൽ വാതുവെപ്പ്‌ വീണ്ടും,നാല് പേർ പിടിയിൽ

single-img
14 April 2015

download (1)ഐ പി എൽ വാതുവെപ്പ്‌ വീണ്ടും. വാതുവെപ്പുമായി ബന്ധപ്പെട്ട്‌ നാലു പേരെ മൈസൂര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഓണ്‍ലൈന്‍ വാതുവെപ്പ്‌ നടത്തുന്ന സംഘത്തിലെ നാലു പേരാണ്‌ പിടിയിലായതെന്ന്‌ പോലീസ്‌ അറിയിച്ചു.
ഞായറാഴ്‌ച നടന്ന കിംഗ്‌സ് ഇലവണ്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തില്‍ വാതുവെപ്പ്‌ നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചത്‌.

പിടിയിൽ ആയവരുടെ പക്കല്‍ നിന്നും 16 മൊബൈല്‍ ഫോണുകളും, ഒരു എല്‍ സി ഡി ടിവിയും, ഒരു ലാപ്‌ടോപ്പും, ഇന്റര്‍നെറ്റ്‌ ഡോങ്കളും, പ്രിന്ററും പോലീസ്‌ പിടിച്ചെടുത്തു.