ചെന്നൈ-ഗൂഡൂർ പാസ‌ഞ്ചർ ട്രെയിനിന്റെ ആളൊഴിഞ്ഞ കോച്ചിന് തീപിടിച്ചു

single-img
14 April 2015

fire on trainചെന്നൈ-ഗൂഡൂർ പാസ‌ഞ്ചർ ട്രെയിനിന്റെ ആളൊഴിഞ്ഞ കോച്ചിന് തീപിടിച്ചു. സുല്ലൂർപേട്ട സ്റ്റേഷനിൽ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം . സംഭവത്തിൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല. അപകടത്തെ തുട‌ർന്ന് സമീപ കോച്ചുകളിലെ യാത്രക്കാരെ ഉടൻ തന്നെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ അട്ടിമറിയുള്ളതായി റെയിൽവേ വൃത്തങ്ങൾ സംശയം പ്രകടിപ്പിച്ചു.