കൊച്ചി ബി പി സി എൽ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

single-img
14 April 2015

bharath-gas.jpg.image.784.410കൊച്ചി ബി പി സി എല്ലിലെ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. തിങ്കളാഴ്ച  അസി. ലേബര്‍ കമ്മീഷണറുടെ നേതൃത്ത്വത്തില്‍ തൊഴിലാളി പ്രതിനിധികളും,ട്രക്ക് ഉടമകളും ചര്‍ച്ചനടത്തിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത് . പത്ത് ദിവസത്തിനകം പാചകവാതക വിതരണം പൂർണ്ണ സ്ഥിതിയിലാകുമെന്ന് കമ്മീഷണർ പറ‍‍ഞ്ഞു. പാചക വാതകം കൊണ്ടുപോകുന്ന ട്രക്കുകളില്‍ ഡ്രൈവറെ കൂടാതെ ഒരു ക്ലീനറെയും കൂടി നിയമിക്കണമെന്നാവറശ്യപ്പെട്ടായിരുന്നു കഴിഞ്ഞ കുറച്ച് ദിവസമായി സമരം നടന്നുവന്നത്.