ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ച് സ്ഥാനം അല്ലന്‍ ഡൊണാള്‍ഡ് രാജിവെച്ചു

single-img
14 April 2015

188475ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ച് സ്ഥാനം അല്ലന്‍ ഡൊണാള്‍ഡ് രാജിവെച്ചു. നാല് വര്‍ഷമായി ഡൊണാള്‍ഡാണ് ദക്ഷിണാഫ്രിക്കയുടെ ബൗളിങ് കോച്ച്. ശരിയായ സമയം ഇതാണെന്ന് തോന്നിയതിനാലാണ് രാജിവെക്കുന്നതെന്ന് ഡൊണാള്‍ഡ് പറഞ്ഞു.

ലോകത്തെ ഏറ്റവും ആക്രമണകാരികളായ ബൗളിങ് നിരയെ നാല് വര്‍ഷം പരിശീലിപ്പിക്കാനായതില്‍ സന്തോഷണ്ടെന്നും വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഡൊണാള്‍ഡ് പറഞ്ഞു. 2011 ല്‍ ടീം കോച്ചായിരുന്ന ഗ്യാരി കേഴ്‌സറ്റണ് കീഴിലാണ് ഡൊണാള്‍ഡ് ദക്ഷിണാഫ്രിക്കയുടെ ബൗളിങ് കോച്ചായി ചുമതലയേറ്റത്.