സൗദി അറേബ്യയിലേക്കുള്ള തീര്‍ഥാടനങ്ങള്‍ ഇറാന്‍ തത്കാലത്തേക്ക് നിര്‍ത്തി

single-img
14 April 2015

saudiടെഹ്‌റാന്‍: സൗദി അറേബ്യയിലേക്കുള്ള തീര്‍ഥാടനങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ഇറാന്‍ തീരുമാനം. തങ്ങളുടെ രണ്ട് കൗമാരക്കാരെ പൗരന്മാരെ സൗദിയില്‍ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.മക്ക, മദീന സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളെ ജിദ്ദ വിമാനത്താവളത്തില്‍ രണ്ട് സൗദി പോലീസുദ്യോഗസ്ഥര്‍ ശല്യപ്പെടുത്തിയെന്നാണ് ആരോപണം.

കുറ്റവാളികളെ ശിക്ഷിക്കുന്നത് വരെ സൗദിയിലേക്കുള്ള തീര്‍ഥാടനം നിര്‍ത്തുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. സംഭവത്തില്‍ പ്രതിഷേധിച്ച് ടെഹ്‌റാനിലെ സൗദി എംബസിക്ക് മുന്നില്‍ കൂറ്റന്‍ പ്രകടനവും നടന്നു.യെമനില്‍ സൗദി നേതൃത്വത്തില്‍ നടക്കുന്ന സൈനിക നടപടിക്കെതിരെയുള്ള പ്രതിഷേധവും തീര്‍ഥാടനം നിര്‍ത്തിവെക്കാന്‍ പ്രേരിപ്പിച്ചതായാണ് വിലയിരുത്തല്‍.

യെമനിലെ ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂതി വിമതര്‍ക്കെതിരെയുള്ള സൈനിക നടപടി നിര്‍ത്തണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.