സി.പി.എം പാർട്ടി കോൺഗ്രസിന് കൊടി ഉയർന്നു

single-img
14 April 2015

10425484_1591980481040473_1107421408253272638_nസി.പി.എം പാര്‍ട്ടികോണ്‍ഗ്രസ്സിന് വിശാഖപട്ടണത്ത് പതാക ഉയര്‍ന്നു. ബംഗാളിൽ നിന്നുള്ള മുതിർന്ന അംഗം മുഹമ്മദ് അമീനാണ് പതാക ഉയർത്തിയത്. പ്രതിനിധിസമ്മേളനം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടരയ്ക്ക് നഗരത്തിലെ ദാബാഗാർഡനിൽ ഡോ. ബി ആർ അംബേദ്കറുടെ പ്രതിമയിൽ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും പോളിറ്റ്ബ്യൂറോ അംഗങ്ങളും പുഷ്പചക്രം അർപ്പിച്ചു.

എസ്. രാമചന്ദ്രന്‍ പിള്ളയാണ് പ്രസീഡിയം ചെയര്‍മാന്‍. കേരളത്തില്‍ നിന്നുള്ള മുന്‍ മന്ത്രി എ.കെ. ബാലന്‍ പ്രസീഡിയത്തിലുണ്ട്. വൃന്ദാ കാരാട്ടാണ് പ്രമേയക്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍. മുന്‍ മന്ത്രി ഡോ. തോമസ് ഐസക്ക് പ്രമേയക്കമ്മിറ്റി അംഗമാണ്.

സി.പി.ഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി, ആർ.എസ്.പി സെക്രട്ടറി അബനിറോയ്, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ്, സി.പി.ഐ.എം.എൽ നേതാവ് കവിത കൃഷ്ണൻ, എസ്.യു.സി.ഐ നേതാവ് പ്രവാസ് ഘോഷ് എന്നിവർ ഉദ്ഘാടനസമ്മേളനത്തിൽ സംബന്ധിക്കും.