മലയാളത്തില്‍ മലയാളികളെ വിഷു ആശംസയറിയിച്ച് പ്രധാനമന്ത്രി

single-img
14 April 2015

Narendra Modiമലയാളികളുടെ സ്വന്തം ആഘോഷമായ വിഷുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ മലയാളത്തിലും ആശംസ നേര്‍ന്നു. ട്വിറ്ററില്‍ കൂടിയാണ് പ്രധാനമന്ത്രി മലയാളികള്‍ക്ക് ആശംസയുമായെത്തിയത്.

‘വിഷു ആഘോഷവേളയില്‍, എല്ല കേരളീയര്‍ക്കും ആശംസകള്‍. പുതുവര്‍ഷം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ’ എന്നാണ് മോഡി ട്വിറ്റ് ചെയ്തത്.

മലയാളത്തിനൊപ്പം ഇംഗ്ലീഷിലും മോനദി ആശംസ അറിയിച്ചിട്ടുണ്ട്.