മേള റാമും, മദന്‍ ലാലും ജനശതാബ്ദി  സ്വന്തമാക്കുമോ? ട്രെയിന്‍ പിടിച്ചെടുക്കാന്‍ കോടതി ഉത്തരവ്

single-img
14 April 2015
5840168444_d2ce4a953fവ്യാഴാഴ്ച കോടതി ഉത്തരവ് നടപ്പാക്കിയാല്‍ ഡല്‍ഹി – ഉന ജനശതാബ്ദി എക്‌സ്പ്രസ് കര്‍ഷകരായ മേള റാമും, മദന്‍ ലാലും സ്വന്തമാക്കും. കര്‍ഷകര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കാത്തതിന്റെ പേരിലാണ്  ജനശതാബ്ദി എക്‌സ്പ്രസ് പിടിച്ചെടുക്കാന്‍ ഉന അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഉത്തരവിട്ടിരിക്കുന്നത്.
1998ല്‍ ഹിമാചലിലെ ഉന – അമ്പ് പാതയ്ക്കായി ഇരു കര്‍ഷകരുടെയും ഭൂമി റയില്‍വേ ഏറ്റെടുത്തിരുന്നു. ന്യായമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നു കാട്ടി പിന്നീട് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇരുവര്‍ക്കുമായി 35 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് ഉന സ്‌റ്റേഷനിലെത്തുന്ന ട്രെയിന്‍ പിടിച്ചെടുക്കുമെന്നാണ് കോടതി ഉത്തരവ്.
റാമിന് 8.91 ലക്ഷവും ലാലിന് 26.33 ലക്ഷവുമാണ് ലഭിക്കേണ്ടത്. പണം ആറ് ആഴ്ചകള്‍ക്കുള്ളില്‍ നല്‍കണമെന്ന് 2013ല്‍ കോടതി ഉത്തരവിട്ടിരുന്നു.