യോഗ ഗുരു ബാബാ രാംദേവിന് ഹരിയാന സര്‍ക്കാര്‍ ക്യാബിനറ്റ് മന്ത്രിക്കു തുല്യമായ പദവി നല്‍കി

single-img
14 April 2015

ramdev-ap.jpg.crop_display_1.jpg.crop_displayഹരിയാനയില്‍ യോഗയും ആയുര്‍വേദവും പ്രചരിപ്പിക്കുന്നതിന് യോഗ ഗുരു ബാബാ രാംദേവിനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് ക്യാബിനറ്റ് മന്ത്രിക്കു തുല്യമായ പദവി നല്‍കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചു. യോഗയും ആയുര്‍വേദവും പ്രചരിപ്പിക്കാന്‍ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ക്യാബിനറ്റ് മന്ത്രിക്ക് തുല്യമായ പദവി നല്‍കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് ട്വീറ്റ് ചെയ്തു.

ഹരിയാനയില്‍ അന്യം നിന്നു പോകുന്ന ആയുര്‍വേദ ചെടികള്‍ നടുന്നതിനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ പരിപാലനത്തിന് രാംദേവ് നേതൃത്വം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പക്ഷേ ക്യാബിനറ്റ് മന്ത്രിയുടെ പദവി ഉണ്ടാകുമെങ്കിലും രാംദേവിന് ശമ്പളം ലഭിക്കില്ലെങ്കിലും റസ്റ്റ്ഹൗസുകളില്‍ സംസ്ഥാന അതിഥി പദവി, അകമ്പടി, തുടങ്ങിയ പ്രോട്ടോകോള്‍ സൗകര്യങ്ങള്‍ ലഭ്യമാകും.