കുടത്തിനുള്ളില്‍ തലയകപ്പെട്ട് അവശനിലയിലായ നായയെ വാര്‍ഡുമെമ്പറുടെയും നാട്ടുകരുടെയും നേതൃത്വത്തില്‍ മൃഗഡോക്ടര്‍ മരുന്നുകുത്തിവെച്ച് മയക്കി ആശുപത്രിയിലെത്തിച്ച് രക്ഷിച്ചു

single-img
14 April 2015

2015april4551

കുമ്മനം അറുപറ നിവാസികള്‍ ഇന്നലെ ഒരു നായയ്ക്കു വേണ്ടി ഒന്നിച്ചു. കുടത്തിനുള്ളില്‍ അകപ്പെട്ട തല ഊരാനാകാതെ അവശനിലയിലായ നായയെ വാര്‍ഡുമെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മൃഗഡോക്ടറെ വിളിച്ചു വരുത്തിരക്ഷിക്കുകയായിരുന്നു.

കുമ്മനം അറുപറയില്‍ തിരുവാര്‍പ്പ് സ്വദേശി ഷാജിയുടെ വീടിന്റെ പരിസരത്താണ് നാട്ടുകാര്‍ കുടത്തില്‍ തല അകപ്പെട്ട നായയെ കണ്ടത്. വെപ്രാളത്താല്‍ തലയിട്ടടിക്കുകയും തളര്‍ന്നിരിക്കുകയും ചെയ്യുന്ന നായയുടെ അവസ്ഥ ദയനീയമായിരുന്നു. അതുകൊണ്ടു തന്നെ അനുകമ്പ തോന്നിയ നാട്ടുകാര്‍ നായയെ രക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യപടിയായി നായയ്ക്ക് ശ്വാസം കിട്ടാനായി കുടത്തിന് അടിയില്‍ നാട്ടുകാര്‍ ഒരു ദ്വാരം ഇട്ടു. അതിനു ശേഷം കുടത്തില്‍ നിന്നും തലയൂരിയെടുക്കാന്‍ നോനക്കിയെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും സ്ഥലത്തെത്തിയ പഞ്ചായത്ത് മെമ്പര്‍ റൂബി ചാക്കോയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സമീപത്തെ മൃഗഡോക്ടറുമായി ബന്ധപ്പെട്ടു.

അപ്പോള്‍ തന്നെ സ്ഥലത്തെത്തിയ മൃഗഡോക്ടര്‍ നായയയെ മരുന്ന് കുത്തിവെച്ച് മയക്കുകയായിരുന്നു. തുടര്‍ന്നു പഞ്ചായത്ത് മെംബര്‍ റൂബി ചാക്കോയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നായയെ പെട്ടി ഓട്ടോയില്‍ കോടിമതയിലെ ജില്ലാ മൃഗാശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും നായ തീര്‍ത്തും അവശനിലയിലായിരുന്നു.

ആശുപത്രിയില്‍ വെച്ച് ഏറെശ്രമപ്പെട്ട് ഡോക്ടര്‍ കുടത്തില്‍നിന്നും തലയൂരി നായയെ രക്ഷപ്പെടുത്തുത്തി. അസ്വസ്തതയില്‍ നിന്നും മുക്താനയ നായയ്ക്ക് ആശുപത്രി അധികൃതരുടെ വകയായി ക്ഷീണം മാറ്റാന്‍ ഗ്ലൂക്കോസ് കലക്കി നല്‍കി. രക്ഷപ്പെട്ട നായയെ നാട്ടുകാര്‍ തിരികെ നാട്ടിലേക്കുതന്നെ കൊണ്ടുവന്നു.