ഇനിമുതല്‍ എ.ടി.എമ്മുകളില്‍ നിന്നും 50, 20, 10 നോട്ടുകളും ലഭിക്കും

single-img
14 April 2015

sib-bank-02

നൂറു രൂപ മുതല്‍ അങ്ങോട്ടുള്ള നോട്ടുകള്‍ മാത്രം ലഭിച്ചുകൊണ്ടിരുന്ന എ.ടി.എമ്മുകളില്‍ നിന്ന് ഇനി 50, 20, 10 രൂപ നോട്ടുകളും ലഭിക്കും. ഈ പരിഷ്‌ക്കാരം ബാങ്കുകള്‍ വന്‍നഗരങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതിനെ തുടര്‍ന്ന് ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ബാങ്കുകള്‍ തന്നെ നേരിട്ട് പണം നിറയ്ക്കുന്ന മെഷീനുകളില്‍ ചില്ലറ നോട്ടുകള്‍ വെച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രവന്‍കൂറാണ് ആദ്യമായി ഈ പരിഷ്‌ക്കാരം കൊണ്ടുവന്നത്. ചില്ലറനോട്ടുകള്‍ എ.ടി.എമ്മില്‍ കിട്ടിത്തുടങ്ങിയെങ്കിലും 100ന്റെ ഗുണിതമായി മാത്രമേ തുക പിന്‍വലിക്കാനാകൂ.

ചില്ലറ നോട്ടുകള്‍ വെച്ചു തുടങ്ങിയെങ്കിലും 10, 20 രൂപയ്ക്ക് അത്ര പ്രാമുഖ്യം നല്‍കാതെ 50 രൂപയ്ക്കാണ് രപാധാന്യം നല്‍കിയിരിക്കുന്നത്. വിദ്യാലയങ്ങള്‍ക്കു സമീപമുള്ള എ.ടി.എമ്മുകളില്‍ മാത്രമാണിപ്പോള്‍ ഏറ്റവും ചെറിയ നോട്ടുകള്‍ ലഭ്യമാകുകയെന്നും ബാങ്കുകള്‍ അറിയിച്ചു.