നഗരസഭാ സ്കൂളുകളിൽ കുട്ടികൾക്ക് യൂണിഫോം നിശ്ചയിച്ചിരിക്കുന്നത് മതാടിസ്ഥാനത്തിൽ

single-img
14 April 2015
ഫോട്ടോ ഇന്ത്യൻ എക്സ്പ്രസ്

ഫോട്ടോ ഇന്ത്യൻ എക്സ്പ്രസ്

നഗരസഭയുടെ കീഴിൽ നടക്കുന്ന സ്കൂളുകളിൽ കുട്ടികൾക്കുള്ള യൂണിഫോം നിശ്ചയിച്ചിരിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിൽ. അഹമ്മദാബാദ് നഗരസഭയുടെ കീഴിലുള്ള രണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ അവസ്ഥ ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹിന്ദു ഭൂരിപക്ഷ പ്രദേശത്തുള്ള ഷാഹ്പൂർ പബ്ലിക്ക് സ്കൂളിലെ കുട്ടികളുടെ യൂണിഫോമിന് കാവി നിറവും മുസ്ലിം ഭൂരിപക്ഷ പ്രദേശത്തുള്ള ദാനി ലിംദ സ്കൂളിന്റെ യൂണിഫോമിന് പച്ച നിറവുമാണ് നൽകിയിരിക്കുന്നത്.

നഗരസഭയുടെ കീഴിലുള്ള മറ്റു 454 സ്കൂളുകളും ഇംഗ്ലീഷ് മീഡിയമല്ലെന്ന് മാത്രമല്ല അവിടത്തെ യൂണീഫോം നീലയും വെള്ളയുമാണ്. യൂണിഫോമിന് കാവി നിറമുള്ള ഷാഹ്പൂർ പബ്ലിക്ക് സ്കൂളിൽ പഠിക്കുന്ന 95 ശതമാനം കുട്ടികളും ഹിന്ദുക്കളാണ്. അതു പോലെ തന്നെ യൂണിഫോമിന് പച്ച നിറമുള്ള ദാനി ലിംദ സ്കൂളിലെ 95 ശതമാനം കുട്ടികളും മുസ്ലീംഗളുമാണ്.

ഫോട്ടോ ഇന്ത്യൻ എക്സ്പ്രസ്

ഫോട്ടോ ഇന്ത്യൻ എക്സ്പ്രസ്

എന്നാൽ ഇതേ കുറിച്ച് സംസാരിച്ച സ്കൂൾ അധികൃതർ സംഭവം നിസാരവത്കരിക്കാനാണ് ശ്രമിച്ചതെന്ന് റിപ്പോർട്ട് ചെയ്യുന്നു. സാമുദായികപരമായിട്ടല്ല തങ്ങൾ സ്കൂൾ യൂണിഫോമിന് നിറം നൽകിയതെന്നും സംഘടനകളാണ് കുട്ടികൾക്ക് വസ്ത്രം നൽകുന്നതെന്നുമാണ് അധികൃതരുടെ പക്ഷം. ഷാഹ്പൂർ സേവാ സംഘമെന്ന സംഘടനയാണ് കുട്ടികൾക്ക് കാവി വസ്ത്രം നൽകുന്നത്.

അതു പോലെ തന്നെ ദാനി ലിംദയിൽ പച്ച യൂണിഫോം നൽകുന്നത് പ്രദേശികരായ നാട്ടുകാരും അവിടത്തെ ബിസിനസ്സുകാരും ചേർന്നാണ്. അല്ലാതെ ഇതിൽ മതപരമായിട്ട് ഒന്നുമില്ലെന്നും അധികൃതർ പറയുന്നു.