യുവാവിന്റെ ശരീരത്തില്‍ മൂത്രമൊഴിച്ച ഒന്നര വയസ്സുകാരനെ അടിച്ച് കൊലപ്പെടുത്തി

single-img
14 April 2015

crimeചിക്കാഗോ: യുവാവിന്റെ ശരീരത്തില്‍ മൂത്രമൊഴിച്ചതിന് ഒന്നര വയസ്സുകാരനെ അടിച്ച് കൊലപ്പെടുത്തി. എഡ്വിന്‍ എലിയോ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ചിക്കാഗോയിലാണ് സംഭവം നടന്നത്.തന്റെ കാമുകിയുടെ മകനെയാണ് മാര്‍ട്ടിന്‍ അലവാര്‍ഡോ എന്ന ഇരുപത്തി മൂന്നുകാരൻ കൊലപ്പെടുത്തിയത്. ഇയാളുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുത്തു. അടിവസ്ത്രം മാറ്റുന്നതിനിടക്ക് കുഞ്ഞ് ഇയാളുടെ ശരീരത്തിലേക്ക് മൂത്രം ഒഴിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ കുഞ്ഞിനെ തുടര്‍ച്ചയായി തല്ലിയത്. തുടർന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.