പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം

single-img
14 April 2015

crimeതൃശ്ശൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം. തൃശ്ശൂര്‍ അരിമ്പൂരിലാണ് സംഭവം.  ഗുരുതരമായി പരിക്കേറ്റ 20കാരിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ രക്ഷിയ്ക്കാന്‍ ശ്രമിച്ചവരേയും കാറിടിച്ച് തെറിപ്പിച്ചു. ഇവരില്‍ ഒരാളുടെ നിലയും ഗുരുതരമാണ്.  റോഡിലൂടെ നടക്കുകയായിരുന്ന കുട്ടിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയി. പെണ്‍കുട്ടിയെ രക്ഷിയ്ക്കാന്‍ ഓടിക്കൂടിയ അയല്‍ക്കാരാണ് വീണ്ടും അപകടത്തിലായത്. കുട്ടിയെ രക്ഷിയ്ക്കുന്നതിനിടെ കാര്‍ തിരിച്ചെത്തുകയും അയല്‍ക്കാരെ ഇടിച്ച് തെറിപ്പിയ്ക്കുകയുമായിരുന്നു.

അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നിലയും ഗുരുതരമാണ്. പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതുമായി ബന്ധപ്പെട്ട മുന്‍പും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് കാറിന്റെ ഉടമയെ കണ്ടെത്തി. ഇയാളുടെ മകനാണ് കാര്‍ ഓടിച്ചിരുന്നത്. യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.