ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണം വിലക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനില്‍ ഒപ്പുശേഖരണം

single-img
14 April 2015

PTVകറാച്ചി: ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണം വിലക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനില്‍ ഒപ്പുശേഖരണം. ഹഞ്ച് എന്ന എന്‍ജിഒ ആണ് ഒപ്പുശേഖരണത്തിന് നേതൃത്വം നല്‍കുന്നത്. നിയമ വിരുദ്ധമായാണ് ഇന്ത്യന്‍ ചാനലുകള്‍ പാക് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ സംപ്രേക്ഷണം ചെയ്യുന്നത്. അതിനാല്‍ ചാനലുകള്‍ വിലക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

എസ്എംഎസ് വഴിയുടെ ഹെല്‍പ്പ്‌ഡെസ്‌ക് വഴിയുമാണ് ഒപ്പുശേഖരണം നടക്കുന്നത്. ഒപ്പുശേഖരണം നടത്തി പാക് ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിക്ക് സമര്‍പ്പിക്കാനാണ് തീരുമാനം. ഇന്ത്യന്‍ ചാനലുകള്‍ പാക് വിരുദ്ധ പരിപാടികളാണ് സംപ്രേഷണം ചെയ്യുന്നത്.

ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. പാക് ടെലിവിഷന്‍ മീഡിയയെ കനത്ത നഷ്ടമുണ്ടാക്കുന്ന പ്രധാന കാരണം ഇന്ത്യന്‍ ചാനലുകളാണെന്ന് എന്‍ജിഒ പ്രതിനിധി പറഞ്ഞു.നിയമപരമല്ലെങ്കിലും കറാച്ചി ഉള്‍പ്പെടെ ചില സ്ഥലങ്ങളില്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ സൗജന്യമായാണ് ഇന്ത്യന്‍ ചാനല്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത്.