പ്രതിഷേധം ശക്തമായി;എയർടെൽ സീറോ കരാറിൽ നിന്ന് ഫ്ലിപ്കാർട്ട് പിന്മാറി

single-img
14 April 2015

under_construction_flipkartഎയര്‍ടെല്‍ വരിക്കാര്‍ക്ക് ഇന്റെർനെറ്റ് ചാർജ്ജ് നൽകാതെ ഫ്ലിപ്കാര്‍ട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള കരാറിൽ നിന്ന് ഫ്ലിപ്കാർട്ട് പിന്മാറി. ഉപഭോക്താക്കളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഫ്ലിപ്കാർട്ടിന്റെ പിന്മാറ്റം. എയർടെല്ലുമായി തങ്ങൾ നടത്തി വന്ന ചർച്ചകൾ അവസാനിപ്പിച്ച വിവരം ഫ്ലിപ്കാർട്ട് അധികൃതരാണ് അറിയിച്ചത്. കഴിഞ്ഞ ദിവസം എയർടെൽ സീറോ കരാറിനെ അനുകൂലിച്ച് ഫ്ലിപ്കാർട്ട് സിഇഒ ട്വീറ്റ് ചെയ്തിരുന്നു.

ഇതിനെ തുടർന്ന് ഉപഭോക്താക്കൾ വ്യപകമായി ഫ്ലിപ്കാർട്ട് ആപ്പിൽ ഡൗൺവോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ കാരണത്താലാകാം ഫ്ലിപ്കാർട്ട് എയർടെൽ സീറോ കരാറിൽ നിന്ന് പിന്മാറിയത്.

കൂടാതെ നെറ്റ് ന്യൂട്രാലിറ്റിയെ പരസ്യമായി ഫ്ലിപ്കാർട്ട് പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.  തങ്ങൾ നെറ്റ് ന്യൂട്രാലിറ്റിയെ അനുകൂലിക്കുന്നതായും വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ ഇന്ത്യയിലെ എല്ലാ കമ്പനികൾക്കും ഒരു പോലെ സേവനം ലഭ്യമാക്കണമെന്നും ഫ്ലിപ്കാർട്ട് അറിയിച്ചു.