ബാങ്ക് അക്കൗണ്ടിലെ ബാലന്‍സ് പരിശോധിക്കാനുള്ള ആപ്പുകൾ തട്ടിപ്പാണെന്ന് റിസര്‍വ് ബാങ്ക്

single-img
14 April 2015

appബാങ്ക് അക്കൗണ്ടിലെ ബാലന്‍സ് പരിശോധിക്കാനുള്ള മൊബൈൽ ആപ്പുകളുടെ വെട്ടിപ്പുകളില്‍ വീഴരുതെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം മൊബൈല്‍ ആപ് പ്രചരിക്കുന്നത് ആര്‍ബിഐയുടെ പേരിലാണ്.

ആര്‍ബിഐ ലോഗോയോട് കൂടിയാണ് ഇത്തരം ആപ്ലിക്കേഷനുകൾ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നത്. ഓള്‍ ബാങ്ക് ബാലന്‍സ് എന്‍ക്വയറി നമ്പര്‍ എന്നാണു പേര്. ഇതില്‍ പല ബാങ്കുകളെയും ചേര്‍ത്തിട്ടുണ്ട്.

മൊബൈല്‍ നമ്പറും കോള്‍ സെന്റര്‍ നമ്പറും ഒപ്പമുണ്ട്.എന്നാൽ ഇത്തരത്തിലുള്ള യാതൊരു വിധ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടില്ലെന്ന് ആര്‍ബിഐ മുന്നറിയിപ്പും നല്‍കുന്നു.

അതിനാല്‍ ഉപയോക്താക്കള്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആര്‍ബിഐ പറയുന്നു. ഉപയോഗം സ്വന്തം റിസ്‌കില്‍ മാത്രം.