ചൈന ഇന്ത്യയുടെ ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നു

single-img
14 April 2015

hack-1ന്യൂയോര്‍ക്ക്:  ചൈന ഇന്ത്യയുടെ ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. 10 വര്‍ഷമായി  സൈനിക, സാമ്പത്തിക, വ്യാപാര വിവരങ്ങളടക്കം ചോര്‍ത്തപ്പെടുന്നുണ്ടെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഫയര്‍ഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. 2005 മുതല്‍ ഇന്ത്യയടക്കം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ഇന്റര്‍നെറ്റ് വിവരങ്ങൾ ചൈന ചോര്‍ത്തുന്നുണ്ടെന്നും ഇവരാണ് സ്ഥാപനങ്ങള്‍ക്കു നേരെ സൈബര്‍ ആക്രമണം നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈന ഈ ആരോപണങ്ങള്‍ നിഷേധിച്ചു.