വീട്ടുടമയുടെ ഹാക്ക് ചെയ്യപ്പെട്ട ഇമെയില്‍ അക്കൗണ്ട് വീട്ടുജോലിക്കാരി തിരിച്ചുപിടിച്ചു

single-img
14 April 2015

hackറിയാദ്: സൗദി അറേബ്യയിലെ വീട്ടുജോലിക്കാരി തന്റെ വീട്ടുടമയുടെ ഹാക്ക് ചെയ്യപ്പെട്ട ഇമെയില്‍ അക്കൗണ്ട് തിരിച്ചുപിടിച്ചു. ഇതിനായി ഫിലിപ്പീൻസ് സ്വദേശിനി എടുത്ത സമയമോ വെറും 2 മണിക്കുറും. തന്റെ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം വീട്ടുടമ തന്റെ ഭാര്യയുമായി പങ്ക് വെച്ചു. ഇത് കേട്ട ജോലിക്കാരി ഇമെയില്‍ അക്കൗണ്ട് തിരിച്ചുപിടിക്കാന്‍ താന്‍ സഹായിക്കാമെന്ന് വീട്ടുടമയെ അറിയിച്ചു. എന്നാല്‍ ഇത് തമാശയാണെന്നാണ് വീട്ടുടമ ആദ്യം ധരിച്ചത്.

എന്നാല്‍ വീട്ടുടമയുടെ അനുവാദത്തോടെ പണി തുടങ്ങിയ യുവതി രണ്ട് മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന്റെ ഇമെയില്‍ അക്കൗണ്ട് തിരിച്ചുപിടിച്ചു. തുടർന്ന് വീട്ടുടമ ജോലിക്കാരിയോട് കാര്യം തിരക്കി. അപ്പോഴാണദ്ദേഹം അറിയുന്നത്, തന്റെ ജോലിക്കാരി സ്വന്തം നാട്ടില്‍ കമ്പ്യൂട്ടര്‍ ഷോപ്പിലെ ജീവനക്കാരിയായിരുന്നുവെന്ന്. ഹാക്കിംഗിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ടെന്നും.