ഓടിക്കൊണ്ടിരുന്ന ചെന്നൈ-ഗൂഡൂര്‍ പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ചു

single-img
14 April 2015

burning-trainഹൈദരാബാദ്:  ഓടിക്കൊണ്ടിരുന്ന ചെന്നൈ-ഗൂഡൂര്‍ പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ചു.  തിങ്കളാഴ്ച രാത്രി 7.20 ഓടെ നെല്ലൂര്‍ ജില്ലയിലെ സുല്ലൂര്‍പേട്ട സ്റ്റേഷനില്‍ വെച്ചാണ് ട്രെയിനിന്‍െറ എഞ്ചിനടുത്തുള്ള രണ്ടാമത്തെ ബോഗിയില്‍ തീപിടുത്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് കത്തിയ ബോഗി വേര്‍വെടുത്തി. യാത്രക്കാരെ ഉടന്‍ തന്നെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.