കൊടാക് മഹീന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കുറച്ചു

single-img
14 April 2015

kotak-mahindra-bankമുംബയ്:  കൊടാക് മഹീന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കുറച്ചു. പത്ത് ശതമാനത്തിൽ നിന്ന് 9.85 ശതമാനമായിട്ടാണ് കുറവ് വരുത്തിയത്. റിപ്പോ നിരക്ക് ഈവർഷം ഇതുവരെ അരശതമാനം കുറഞ്ഞ സാഹചര്യത്തിൽ വാണിജ്യ ബാങ്കുകൾ പലിശ നിരക്ക് കുറയ്‌ക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ലക്ഷ്‌മി വിലാസ് ബാങ്ക് എന്നിവയുടെ ചുവടു പിടിച്ചാണ് കൊടാക് മഹീന്ദ്ര ബാങ്കും അടിസ്ഥാന പലിശ നിരക്ക് കുറച്ചത്. ഏപ്രിൽ 16 മുതലുള്ള പുതിയ ഭവന വായ്‌പകൾക്ക് പരിഷ്‌കരിച്ച പലിശ നിരക്ക് ബാധകമായിരിക്കും.