ഓഹരി വിപണി നേട്ടത്തിൽ

single-img
14 April 2015

sensexമുംബൈ: ഓഹരി വിപണിയിൽ നേട്ടം. സെന്‍സെക്‌സ് 165.06 പോയിന്റ്‌ ഉയര്‍ന്ന്‌ 29,044.44 ലും നിഫ്‌റ്റി സൂചിക 53.65 പോയിന്റ്‌ നേട്ടത്തില്‍ 8,843ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ഫെബ്രുവരിയിലെ വ്യാവസായിക ഉല്‍പാദന സൂചിക അഞ്ചു ശതമാനം വര്‍ധിച്ച്‌ ഒന്‍പതു മാസത്തിനിടയിലെ മികച്ച നിലയിലാണ്‌. 1702 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1136 ഓഹരികള്‍ നഷ്‌ടത്തിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. റിലയന്‍സ്‌, എയര്‍ടെല്‍, സണ്‍ ഫാര്‍മ എന്നിവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, ടി.വി.എസ്‌. എന്നിവ നഷ്‌ടത്തിലുമായിരുന്നു. ഇതേത്തുടര്‍ന്ന്‌ മൂലധന ഉല്‍പ്പന്നം, ലോഹം, ഊര്‍ജം എന്നിവയുമായൊക്കെ ബന്ധപ്പെട്ട ഓഹരികള്‍ക്ക്‌ നേട്ടമുണ്ടായി.