ബാർ കോഴയിൽ മന്ത്രി കെ.ബാബു ഗൂഡാലോചന നടത്തിയതായി ജോസ് കെ .മാണി പറഞ്ഞു- ഷോൺ ജോർജ്

single-img
14 April 2015

jose-k-maniകോട്ടയം :ബാർ കോഴയിൽ മന്ത്രി കെ.ബാബുവും ‘എ’ ഗ്രൂപ്പുകാരുമാണ് ഗൂഡാലോചന നടത്തിയതെന്ന് ജോസ് കെ .മാണി  പറഞ്ഞതായി പി.സി.ജോർജിന്റെ മകനും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഷോൺ ജോർജ്  വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.സംഘടനാ തിരഞ്ഞെടുപ്പ് നടത്താതെയും യാതൊരു പ്രവർത്തനവുമില്ലാതെയും  യൂത്ത് ഫ്രണ്ടിനെ ആൾക്കൂട്ടമാക്കിയ  ജോസ് കെ മാണിയെ  യൂത്ത് ഫ്രണ്ട്  ചുമതലകളിൽ നിന്ന് ഒഴിവാക്കണം. ജോസ് കെ .മാണി ചുമതലയേറ്റ ശേഷം യൂത്ത് ഫ്രണ്ടിൽ വനിതകളെ ഉൾപ്പെടുത്താതിരുന്നത്  മാണിയുടെ ദീർഘവീക്ഷണം കൊണ്ടാണ്. മലയോര കർഷകരുടെ പാർട്ടി നാണ്യവിളകളുടെ വിലയിടിവടക്കം കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്നും ഷോൺ ജോർജ് അരോപിച്ചു.