ബാംഗ്ലൂരിനെ ഹൈദരാബാദ് എട്ടു വിക്കറ്റിന് തോല്‍പിച്ചു

single-img
14 April 2015

Pepsi IPL 2015 - M8 RCB v SRHബാംഗ്ലൂര്‍: ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ സണ്‍റൈസസ് ഹൈദരാബാദ് എട്ടു വിക്കറ്റിന് തോല്‍പിച്ചു. ഇന്നെലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 16 പന്ത് ശേഷിക്കെയാണ് ഹൈദരാബാദിന്റെ ജയം. ബാംഗ്ലൂരിന്റെ ആദ്യ തോല്‍വിയാണിത്.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ കോലിയുടെയും (37 പന്തില്‍ 41) ഡിവില്ലിയേഴ്‌സിന്റെയും (28 പന്തില്‍ 46) ബാറ്റിങ്ങിന്റെ മികവില്‍ 19.5 ഓവറില്‍ 166 റണ്‍സിന് ഓള്‍ഔട്ടായി. ഗെയ്ല്‍ 21 ഉം അബ്ബോട്ട് 14 ഉം റണ്‍സെടുത്തു.

ഹൈദരാബാദിനുവേണ്ടി ട്രെന്റ് ബൗള്‍ട്ട് മൂന്നും ഭുവനേശ്വര്‍ കുമാറും രവി ബൊപ്പാരയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.ഡേവിഡ് വാര്‍ണറുടെയും ശിഖര്‍ ധവാന്റെയും അര്‍ധസെഞ്ച്വറികളുടെ മികവില്‍ ഹൈദരാബാദ് 17.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.

വാര്‍ണര്‍ 27പന്തില്‍ 57 റണ്‍സും ധവാന്‍ 42 പന്തില്‍ 50 ഉം രാഹുല്‍ 28 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കെയ്ന്‍ വില്ല്യംസണ്‍ 9 പന്തില്‍ നിന്ന് അഞ്ചു റണ്ണെടുത്ത് പുറത്തായി. യുസ്‌വേന്ദ്ര ചഹാലാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.